Being Salt and Light in Trivandrum, Kerala

Blog

Town Church

പട്ടണത്തിലെ സഭ: സാധ്യതകളും വെല്ലുവിളികളും

നിരന്തരമായ പരിണാമങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ആവാസ വ്യവസ്ഥിതിയാണ് പട്ടണം. എന്തെല്ലാം ശബ്ദങ്ങൾ… കാഴ്ചകൾ! രാവും പകലും ഒാടുന്ന വാഹനങ്ങൾ … രാവിനെ പകലാക്കുന്ന വർണ്ണ വിളക്കുകൾ! അകത്തേക്കും പുറത്തേക്കും ഒഴുകുന്ന ജനങ്ങൾ! എല്ലാവർക്കും തിരക്കാണ്… ജീവിതം പച്ച പിടിപ്പിക്കുവാൻ ഉള്ള തിരക്ക്. ഈ ഭൂമികയിൽ ആണ് ദൈവസഭ പട്ടണങ്ങളിൽ നിലനിൽക്കുന്നത്. നഗര പശ്ചാത്തലത്തി ഉള്ള സഭയുടെയും ഗ്രാമ പശ്ചാത്തലത്തിൽ ഉള്ള സഭകളുടെയും സാധ്യതകൾ വ്യത്യസ്തമാണ്. വെല്ലുവിളികളും വ്യത്യസ്തമാണ്. ഈ വിഷയത്തെ വിശദമായി ചർച്ച ചെയ്യുവാൻ ഞാൻ മുതിരുന്നില്ല. എങ്കിലും…

Church Generations

തലമുറ മാറുന്ന സഭ

ദൈവസഭയുടെ 20 നൂറ്റാണ്ടുകളുടെ ചരിത്രം സംഭവബഹുലമാണ്. പെന്തക്കോസ്ത് ദിനം മുതൽ ഇന്നത്തെ എണ്ണമില്ലാത്ത പെന്തക്കോസ്ത് സഭകൾ വരെ ആ ചരിത്രം എത്തി നില്ക്കുന്നു. അന്നു മുതൽ ഇന്നുവരെ ആത്മരക്ഷ പ്രാപിക്കുന്നവരെ കർത്താവ് സഭയോട് ചേർത്തുവരുന്നു. അതിൽ തലമുറതലമുറയായി വിശ്വാസം സ്വീകരിക്കുന്നവരും ഉണ്ട്. താത്വികമായി പറഞ്ഞാൽ രക്ഷിക്കപ്പെടുന്നവർ മാത്രം അംഗങ്ങളായതാണ് സഭ എങ്കിലും രക്ഷിക്കപ്പെടുന്ന പ്രക്രിയയിൽ തലമുറകളുടെ വിശ്വാസ കൈമാറ്റവും ഉണ്ട് എന്നത് സഭാസമൂഹത്തെ സംബന്ധിച്ച ഒരു പ്രായോഗിക യാഥാർത്ഥ്യമാണ്. അതുകൊണ്ട് ഏതൊരു വിശ്വാസസമൂഹത്തിലും തലമുറമാറ്റം എന്ന ഒരു…