“ലോകം മുഴുവൻ ‘കൊറോണ’ അഥവാ ‘കോവിഡ് – 19’ എന്ന മഹാമാരിയുടെ ഭീതിയിൽ കഴിയുമ്പോൾ” ഇതിനെ എങ്ങിനെ നോക്കിക്കാണണം എന്നറിയാതെ വിശ്വാസികൾ കുഴങ്ങുകയും, ”നിങ്ങളുടെ ദൈവം എവിടെ? പ്രാർത്ഥന കേൾക്കുന്ന, രോഗശാന്തി നല്കുന്ന ദൈവം എവിടെപ്പോയ് ?” എന്ന് നിരീശ്വര മതക്കാർ പരിഹസിക്കുകയും ചെയ്യുമ്പോൾ, ഈ മഹാവ്യാധിയുടേയും, ഇതുപോലെ മനുഷ്യകുലം ഒന്നടങ്കം നിസ്സഹായരായിപ്പോകുന്ന പ്രകൃതിക്ഷോഭങ്ങളുടേയും, പകർച്ചവ്യാധികളുടെയും പിന്നിലുള്ള കാരണങ്ങളും, ദൈവീകോദ്ദേശ്യങ്ങളും ബ്രദർ സണ്ണി നമ്പ്യാപറമ്പിൽ വിശദീകരിക്കുന്നു.
ഈ നൂറ്റാണ്ടിലും ബൈബിൾ എന്ന പുസ്തകത്തിനു പ്രസക്തി ഉണ്ടോ? ബൈബിൾ വെറും അറുപഴഞ്ചൻ പുസ്തകം ആണോ ? മനുഷ്യന് പ്രയോജനം ചെയ്യുന്ന എന്തെങ്കിലും മാർഗ്ഗ നിർദേശങ്ങൾ അതിൽ ഉണ്ടോ ? നിങ്ങളുടെ ഈ വക ചോദ്യങ്ങള്ക്കുള്ള ഉത്തരം ബ്രദർ സുനിൽ എബ്രഹാം തരുന്നു.
മരണാനന്തര ജീവിതം ഒരു യാഥാർഥ്യമോ? മരണം എന്ന യാഥാർഥ്യത്തെ നേരിടാനുള്ള വഴികളെക്കുറിച്ചു ബൈബിളിൽ എന്താണ് പറയുന്നത് എന്ന് ബ്രദർ ജോർജ് തോമസ് വിശദീകരിച്ചു തരുന്നു
ആരുടേയും സഹായമില്ലാതെയാണോ ജീവിതമാകുന്ന പടകിലെ നിങ്ങളുടെ യാത്ര ? ആശ്രയം വെക്കാനും ഭാരം പങ്കുവെക്കാനും യേശു നിങ്ങളുടെ പടകിൽ ഉണ്ടെങ്കിൽ എത്ര വലിയ ആശ്വാസമാണ് അത് നൽകുന്നത്. ബ്രദർ ജോമോൻ സെബാസ്റ്റ്യൻ സുവിശേഷ സത്യങ്ങളിലൂടെ നിങ്ങളോട് സംസാരിക്കുന്നു.
നിങ്ങളുടെ വിശ്വാസം സത്യമോ അതോ വ്യർത്ഥമോ ? സത്യവിശ്വാസത്തിനു മാത്രമേ നമ്മെ രക്ഷിക്കാൻ കഴിയൂ. വിശ്വസിക്കുന്ന കാര്യം വ്യർത്ഥമെങ്കിൽ ആ വിശ്വാസം നിഷ്പ്രയോജനമത്രെ. കേൾക്കുക. ബ്രദർ ബാബു എം ജോർജിന്റെ വാക്കുകൾ. വേദപുസ്തകത്തിലെ സത്യങ്ങളുടെ അടിസ്ഥാനത്തിൽ.
മാനസാന്തരം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ ? ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷെക്കായി ഉളവാക്കുന്നു; (2 Cor 7:10) ബ്രദർ അലക്സാണ്ടർ തോമസ് മാനസാന്തരം കൊണ്ട് ഒരു മനുഷ്യനുള്ള പ്രയോജനം എന്തെന്ന് നിങ്ങൾക്ക് വിശദീകരിച്ചു തരുന്നു.
നമ്മുടെ അധ്വാനം വൃഥാവായി പോകുന്നത് ജീവിതത്തിലെ ഏറ്റവും സങ്കടകരമായ കാര്യമാണ്. എന്നാൽ നമ്മുടെ പ്രയത്നത്തിന്റെ ഫലം നമുക്ക് പ്രയോജനം ചെയ്യണമെങ്കിൽ എന്താണ് ചെയ്യേണ്ടത് എന്ന് ബ്രദർ സുനിൽ എബ്രഹാം വ്യക്തമാക്കി തരുന്നു.
ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു – 1 കൊരി 1 :18 ബ്രദർ അബ്രഹാം തോമസ് നൽകുന്ന സന്ദേശം ശ്രദ്ധിക്കുക