Being Salt and Light in Trivandrum, Kerala

"life" Tagged Sermons

എങ്ങനെ ബുദ്ധിയുള്ളവരായി ജീവിക്കാം?

എങ്ങനെ ബുദ്ധിയുള്ളവരായി ജീവിക്കാം?

ബുദ്ധിയുള്ളവരായി ജീവിക്കുക എന്നതാണ് എല്ലാവരുടെയും ആഗ്രഹം. ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നതും അങ്ങനെ തന്നെ. ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ച ശേഷം എല്ലാ മൃഗങ്ങളെയും മുൻപിൽ നിർത്തി അവയ്ക്കു ഒക്കെയും പേരിടുവാൻ പറഞ്ഞത് മനുഷ്യന് ബുദ്ധി ദൈവം കൊടുത്തിട്ടുണ്ട് എന്നുള്ളതു കൊണ്ട് തന്നെയാണല്ലോ. (ഉല്പത്തി 1:27, 2:7) ബുദ്ധിയില്ലാത്ത മനുഷ്യൻ മൃഗങ്ങൾക്ക് തുല്യൻ എന്ന് സങ്കീർത്തനം 92:6 – ൽ പറഞ്ഞിരിക്കുന്നു.

Church

മരണാനന്തര ജീവിതം ഒരു യാഥാർഥ്യമോ?

മരണാനന്തര ജീവിതം ഒരു യാഥാർഥ്യമോ? മരണം എന്ന യാഥാർഥ്യത്തെ നേരിടാനുള്ള വഴികളെക്കുറിച്ചു ബൈബിളിൽ എന്താണ് പറയുന്നത് എന്ന് ബ്രദർ ജോർജ് തോമസ് വിശദീകരിച്ചു തരുന്നു

Life

ജീവിതമാകുന്ന പടകിലെ നിങ്ങളുടെ യാത്രയിൽ ക്ലേശം മാത്രമെയുള്ളുവോ?

ആരുടേയും സഹായമില്ലാതെയാണോ ജീവിതമാകുന്ന പടകിലെ നിങ്ങളുടെ യാത്ര ? ആശ്രയം വെക്കാനും ഭാരം പങ്കുവെക്കാനും യേശു നിങ്ങളുടെ പടകിൽ ഉണ്ടെങ്കിൽ എത്ര വലിയ ആശ്വാസമാണ് അത് നൽകുന്നത്. ബ്രദർ ജോമോൻ സെബാസ്റ്റ്യൻ സുവിശേഷ സത്യങ്ങളിലൂടെ നിങ്ങളോട് സംസാരിക്കുന്നു.

Church

നിങ്ങളുടെ വിശ്വാസം സത്യമോ അതോ വ്യർത്ഥമോ?

നിങ്ങളുടെ വിശ്വാസം സത്യമോ അതോ വ്യർത്ഥമോ ? സത്യവിശ്വാസത്തിനു മാത്രമേ നമ്മെ രക്ഷിക്കാൻ കഴിയൂ. വിശ്വസിക്കുന്ന കാര്യം വ്യർത്ഥമെങ്കിൽ ആ വിശ്വാസം നിഷ്പ്രയോജനമത്രെ. കേൾക്കുക. ബ്രദർ ബാബു എം ജോർജിന്റെ വാക്കുകൾ. വേദപുസ്തകത്തിലെ സത്യങ്ങളുടെ അടിസ്ഥാനത്തിൽ.

Prayer

മാനസാന്തരം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ ?

മാനസാന്തരം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ ? ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷെക്കായി ഉളവാക്കുന്നു; (2 Cor 7:10) ബ്രദർ അലക്‌സാണ്ടർ തോമസ് മാനസാന്തരം കൊണ്ട് ഒരു മനുഷ്യനുള്ള പ്രയോജനം എന്തെന്ന് നിങ്ങൾക്ക് വിശദീകരിച്ചു തരുന്നു.

Bible Study

നമ്മുടെ അധ്വാനം വൃഥാവായി പോകുന്നുണ്ടോ?

നമ്മുടെ അധ്വാനം വൃഥാവായി പോകുന്നത് ജീവിതത്തിലെ ഏറ്റവും സങ്കടകരമായ കാര്യമാണ്. എന്നാൽ നമ്മുടെ പ്രയത്നത്തിന്റെ ഫലം നമുക്ക് പ്രയോജനം ചെയ്യണമെങ്കിൽ എന്താണ് ചെയ്യേണ്ടത് എന്ന് ബ്രദർ സുനിൽ എബ്രഹാം വ്യക്തമാക്കി തരുന്നു.

Family

ശാശ്വത സന്തോഷം എങ്ങനെ സ്വന്തമാക്കാം?

ജീവിതം സന്തോഷപൂർണ്ണമാക്കുവാനുള്ള വ്യഗ്രതയിലാണ് നാം. എന്നാൽ നാം ആഗ്രഹിക്കുന്ന യഥാർത്ഥ ഹൃദയാനന്ദം ഒരു മരീചിക പോലെ അകന്നകന്ന് പോകുന്നു. സുഖ സൗകര്യങ്ങൾ വർദ്ധിപ്പിച്ചിട്ടും, വസ്തുവകകളും സ്ഥാനമാനങ്ങളും വെട്ടിപ്പിടിച്ചിട്ടും എന്തേ മനുഷ്യർക്ക് യഥാർത്ഥ സന്തോഷം അനുഭവിക്കാൻ കഴിയുന്നില്ല? യഥാർത്ഥവും ശാശ്വതവുമായ സന്തോഷം എങ്ങനെ നേടാം എന്ന് ബ്രദർ ജോർജ്ജ് തോമസ് നമ്മോട് വിശദീകരിക്കുന്നു.

Sunday School

ജീവിതത്തിലെ ടെൻഷൻ ഇല്ലാതാക്കാനുള്ള മാർഗ്ഗം ഉണ്ടോ?

ചെറിയതും വലിയതും ആയ ഓരോ കാര്യങ്ങൾ ആലോചിച്ച് കൂട്ടി ജീവിതത്തെ തന്നെ ടെൻഷനിൽ മുക്കുന്നവരാണ് നാമൊക്കെയും. ടെൻഷനില്ലാത്ത ജീവിതം സ്വപ്നം കാണുന്നവർക്കിതാ ഒരു പരിഹാരം. ബ്രദർ സണ്ണി നമ്പ്യാപറമ്പിൽ നിങ്ങളോട് സംസാരിക്കുന്നു

വേദനയുടെയും നിരാശയുടെയും മദ്ധ്യേ എന്നും ആഘോഷമായി ജീവിക്കാൻ സാധിക്കുമോ?

വേദനയുടെയും നിരാശയുടെയും മദ്ധ്യേ എന്നും ആഘോഷമായി ജീവിക്കാൻ സാധിക്കുമോ? വേദനയും നിരാശയും ഇല്ലാത്ത ആരും തന്നെ ഈ ഭൂമിയിൽ ഇല്ല. എന്നാൽ, എന്നും ആഘോഷത്തോടെ ജീവിക്കാൻ ആണ് നാം എല്ലാവരും ആഗ്രഹിക്കുന്നത്. വേദനയുടെയും നിരാശയുടെയും മദ്ധ്യേ എന്നും ആഘോഷമായി ജീവിക്കാൻ സാധിക്കുമോ? കർത്താവായ യേശുവിനെ കാണേണ്ടതുപോലെ കാണുവാൻ കഴിഞ്ഞാൽ, അതായത്, യേശുവിനെ വ്യക്തിപരമായി അറിയുകയും അവന്റെ മരണ പുനരുദ്ധാനങ്ങളിൽ വിശ്വസിച്ച് പാപമോചനം നേടുകയും ചെയ്യുമ്പോൾ നമ്മുടെ മുഖവും തെളിയും. നമ്മുടെ നിരാശയും, സങ്കടവും, പ്രയാസങ്ങളും മാറും. പ്രതീക്ഷയുടേയും,…

Kids

ജീവിതത്തിൽ ഒരു തിരിച്ചു വരവ് സാധ്യമോ?

നിരാശയിലും അസമാധാനത്തിലും തകർന്നു പോയ ജീവിതത്തിൽ നിന്നും ഒരു പുതിയ ജീവിതത്തിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നവർക്ക് ശരിയായ വഴി ബൈബിൾ കാണിച്ചു തരുന്നു. ദൈവത്തിലേക്ക് മടങ്ങി വരുന്നതിലൂടെ മാത്രമേ ഒരു മനുഷ്യന് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അനുഭവം സ്വന്തമാക്കാൻ സാധ്യമാവുകയുള്ളൂ. നഷ്ടപ്പെട്ടുപോയ മകന്റെ ഉപമയിലൂടെ ജീവിതത്തിൽ ഒരു തിരിച്ചു വരവ് സാധ്യമാണ് എന്ന സത്യം ബ്രദർ പി. എം. പാട്രിക്ക് നിങ്ങളോട് പങ്കു വയ്ക്കുന്നു.