Being Salt and Light in Trivandrum, Kerala

Sermons on Spiritual Growth

Church

നിങ്ങളുടെ വിശ്വാസം സത്യമോ അതോ വ്യർത്ഥമോ?

നിങ്ങളുടെ വിശ്വാസം സത്യമോ അതോ വ്യർത്ഥമോ ? സത്യവിശ്വാസത്തിനു മാത്രമേ നമ്മെ രക്ഷിക്കാൻ കഴിയൂ. വിശ്വസിക്കുന്ന കാര്യം വ്യർത്ഥമെങ്കിൽ ആ വിശ്വാസം നിഷ്പ്രയോജനമത്രെ. കേൾക്കുക. ബ്രദർ ബാബു എം ജോർജിന്റെ വാക്കുകൾ. വേദപുസ്തകത്തിലെ സത്യങ്ങളുടെ അടിസ്ഥാനത്തിൽ.

Prayer

മാനസാന്തരം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ ?

മാനസാന്തരം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ ? ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷെക്കായി ഉളവാക്കുന്നു; (2 Cor 7:10) ബ്രദർ അലക്‌സാണ്ടർ തോമസ് മാനസാന്തരം കൊണ്ട് ഒരു മനുഷ്യനുള്ള പ്രയോജനം എന്തെന്ന് നിങ്ങൾക്ക് വിശദീകരിച്ചു തരുന്നു.

Church Events

ഭയത്തിൽ നിന്നുള്ള യഥാർത്ഥവും പരിപൂർണ്ണവുമായ സ്വാതന്ത്ര്യം എങ്ങിനെ നമുക്കനുഭവിക്കാനാകും?

ഈ ലോകജീവിതത്തിൽ മനുഷ്യർ പലതിനും അടിമകളാണ്. ചിലർ ചില ദു:ശീലങ്ങൾക്ക്, മറ്റു ചിലർ ഭയത്തിന്, വേറെ ചിലർ ആകുലചിന്തകൾക്ക്, അങ്ങനെ, അങ്ങനെ… ചില മേഖലകളിൽ നാം സ്വതന്ത്രരാണ് എന്നു വന്നാലും വേറെ ചിലതിന് നാം അടിമകളാണ്. എന്താണ് ഇതിന് കാരണം? എങ്ങിനെ യഥാർത്ഥവും പരിപൂർണ്ണവുമായ സ്വാതന്ത്ര്യം നമുക്കനുഭവിക്കാനാകും? ഇവയ്ക്കുള്ള ഉത്തരമാണ് ഈ സന്ദേശം. സശ്രദ്ധം കേട്ട് സമ്പൂർണ്ണ സ്വാതന്ത്ര്യം ആസ്വദിച്ചാലും! ഡോ : ജോയ് ഡേവിഡ് നിങ്ങളോട് സംസാരിക്കുന്നു.

Glory

വിശ്വാസം എന്ന വാക്കിന്റെ ആശയം എന്ത്?

വിശ്വാസം എന്ന വാക്കിന്റെ ആശയം എന്ത്? വിശ്വാസം കൊണ്ട് എന്തെങ്കിലും പ്രയോജനം മനുഷ്യന് ഉണ്ടോ? ദൈവ വിശ്വാസം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ദൈവിക അരുളപ്പാടുകളോടുള്ള ക്രിയാത്മക പ്രതികരണം എന്നുള്ളതാണ്. മനുഷ്യനിൽ സഹജമായിട്ടുള്ള ഒന്നാണ് വിശ്വാസം എന്നത്. അത് ആർക്കും തന്നെ നിഷേധിക്കുവാൻ കഴിയുന്നതല്ല, മാത്രമല്ല അത് കൃത്രിമമായി ഉണ്ടാക്കുവാൻ കഴിയുന്നതും അല്ല. എന്നാൽ വിശ്വാസത്തിന്റെ നങ്കൂരം എവിടെയെന്നുള്ളത് വളരെ പ്രാധാന്യമർഹിക്കുന്ന കാര്യം തന്നെയാണ് . ശരിയായ വിശ്വാസം എങ്ങനെ ജീവിത രൂപാന്തരത്തി ന്റെ താക്കോൽ ആകുന്നു എന്നത്…