ഏതൊരു പാപിയേയും തള്ളിക്കളയാത്ത ദൈവമുണ്ടെന്നോ ? അതെ, തൻ്റെ അടുക്കൽ വരുന്ന ഏതൊരുപാപിയേയും തള്ളിയകളായതെ വിലപ്പെട്ടവനായി കണ്ട്, ദൈവമകനാക്കി തീർത്തു സ്വർഗം [രക്ഷ] ദാനമായി തരുന്ന ഒരു പിതാവായ ദൈവ മുണ്ടെന്നു ബ്രദർ. ക്‌ളീറ്റ്‌സ് എൻ ജോസഫ് വിശദമാക്കുന്നു .
Church history bible study series by K Abraham Thomas
ദൈവമായ യേശുക്രിസ്തു താഴ്ച ധരിച്ചത് എന്തിന് എന്നു ഡോ രാജു ജേക്കബ് സംസാരിക്കുന്നു.
ജീവിതം സന്തോഷപൂർണ്ണമാക്കുവാനുള്ള വ്യഗ്രതയിലാണ് നാം. എന്നാൽ നാം ആഗ്രഹിക്കുന്ന യഥാർത്ഥ ഹൃദയാനന്ദം ഒരു മരീചിക പോലെ അകന്നകന്ന് പോകുന്നു. സുഖ സൗകര്യങ്ങൾ വർദ്ധിപ്പിച്ചിട്ടും, വസ്തുവകകളും സ്ഥാനമാനങ്ങളും വെട്ടിപ്പിടിച്ചിട്ടും എന്തേ മനുഷ്യർക്ക് യഥാർത്ഥ സന്തോഷം അനുഭവിക്കാൻ കഴിയുന്നില്ല? യഥാർത്ഥവും ശാശ്വതവുമായ സന്തോഷം എങ്ങനെ നേടാം എന്ന് ബ്രദർ ജോർജ്ജ് തോമസ് നമ്മോട് വിശദീകരിക്കുന്നു.
യേശു യഥാർത്ഥത്തിൽ ആരാണ് ? ഒരു ചരിത്ര പുരുഷൻ എന്നതിന് പുറമെ എന്താണ് തന്റെ പ്രത്യേകത ? ബ്രദർ ടിജോ എൻ. ജോസഫ് വിശദീകരിക്കുന്നു.
ചെറിയതും വലിയതും ആയ ഓരോ കാര്യങ്ങൾ ആലോചിച്ച് കൂട്ടി ജീവിതത്തെ തന്നെ ടെൻഷനിൽ മുക്കുന്നവരാണ് നാമൊക്കെയും. ടെൻഷനില്ലാത്ത ജീവിതം സ്വപ്നം കാണുന്നവർക്കിതാ ഒരു പരിഹാരം. ബ്രദർ സണ്ണി നമ്പ്യാപറമ്പിൽ നിങ്ങളോട് സംസാരിക്കുന്നു
ഈ ലോകജീവിതത്തിൽ മനുഷ്യർ പലതിനും അടിമകളാണ്. ചിലർ ചില ദു:ശീലങ്ങൾക്ക്, മറ്റു ചിലർ ഭയത്തിന്, വേറെ ചിലർ ആകുലചിന്തകൾക്ക്, അങ്ങനെ, അങ്ങനെ… ചില മേഖലകളിൽ നാം സ്വതന്ത്രരാണ് എന്നു വന്നാലും വേറെ ചിലതിന് നാം അടിമകളാണ്. എന്താണ് ഇതിന് കാരണം? എങ്ങിനെ യഥാർത്ഥവും പരിപൂർണ്ണവുമായ സ്വാതന്ത്ര്യം നമുക്കനുഭവിക്കാനാകും? ഇവയ്ക്കുള്ള ഉത്തരമാണ് ഈ സന്ദേശം. സശ്രദ്ധം കേട്ട് സമ്പൂർണ്ണ സ്വാതന്ത്ര്യം ആസ്വദിച്ചാലും! ഡോ : ജോയ് ഡേവിഡ് നിങ്ങളോട് സംസാരിക്കുന്നു.
വേദനയുടെയും നിരാശയുടെയും മദ്ധ്യേ എന്നും ആഘോഷമായി ജീവിക്കാൻ സാധിക്കുമോ? വേദനയും നിരാശയും ഇല്ലാത്ത ആരും തന്നെ ഈ ഭൂമിയിൽ ഇല്ല. എന്നാൽ, എന്നും ആഘോഷത്തോടെ ജീവിക്കാൻ ആണ് നാം എല്ലാവരും ആഗ്രഹിക്കുന്നത്. വേദനയുടെയും നിരാശയുടെയും മദ്ധ്യേ എന്നും ആഘോഷമായി ജീവിക്കാൻ സാധിക്കുമോ? കർത്താവായ യേശുവിനെ കാണേണ്ടതുപോലെ കാണുവാൻ കഴിഞ്ഞാൽ, അതായത്, യേശുവിനെ വ്യക്തിപരമായി അറിയുകയും അവന്റെ മരണ പുനരുദ്ധാനങ്ങളിൽ വിശ്വസിച്ച് പാപമോചനം നേടുകയും ചെയ്യുമ്പോൾ നമ്മുടെ മുഖവും തെളിയും. നമ്മുടെ നിരാശയും, സങ്കടവും, പ്രയാസങ്ങളും മാറും. പ്രതീക്ഷയുടേയും,…
നിരാശയിലും അസമാധാനത്തിലും തകർന്നു പോയ ജീവിതത്തിൽ നിന്നും ഒരു പുതിയ ജീവിതത്തിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നവർക്ക് ശരിയായ വഴി ബൈബിൾ കാണിച്ചു തരുന്നു. ദൈവത്തിലേക്ക് മടങ്ങി വരുന്നതിലൂടെ മാത്രമേ ഒരു മനുഷ്യന് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അനുഭവം സ്വന്തമാക്കാൻ സാധ്യമാവുകയുള്ളൂ. നഷ്ടപ്പെട്ടുപോയ മകന്റെ ഉപമയിലൂടെ ജീവിതത്തിൽ ഒരു തിരിച്ചു വരവ് സാധ്യമാണ് എന്ന സത്യം ബ്രദർ പി. എം. പാട്രിക്ക് നിങ്ങളോട് പങ്കു വയ്ക്കുന്നു.
വിശ്വാസം എന്ന വാക്കിന്റെ ആശയം എന്ത്? വിശ്വാസം കൊണ്ട് എന്തെങ്കിലും പ്രയോജനം മനുഷ്യന് ഉണ്ടോ? ദൈവ വിശ്വാസം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ദൈവിക അരുളപ്പാടുകളോടുള്ള ക്രിയാത്മക പ്രതികരണം എന്നുള്ളതാണ്. മനുഷ്യനിൽ സഹജമായിട്ടുള്ള ഒന്നാണ് വിശ്വാസം എന്നത്. അത് ആർക്കും തന്നെ നിഷേധിക്കുവാൻ കഴിയുന്നതല്ല, മാത്രമല്ല അത് കൃത്രിമമായി ഉണ്ടാക്കുവാൻ കഴിയുന്നതും അല്ല. എന്നാൽ വിശ്വാസത്തിന്റെ നങ്കൂരം എവിടെയെന്നുള്ളത് വളരെ പ്രാധാന്യമർഹിക്കുന്ന കാര്യം തന്നെയാണ് . ശരിയായ വിശ്വാസം എങ്ങനെ ജീവിത രൂപാന്തരത്തി ന്റെ താക്കോൽ ആകുന്നു എന്നത്…