വേദനയുടെയും നിരാശയുടെയും മദ്ധ്യേ എന്നും ആഘോഷമായി ജീവിക്കാൻ സാധിക്കുമോ? വേദനയും നിരാശയും ഇല്ലാത്ത ആരും തന്നെ ഈ ഭൂമിയിൽ ഇല്ല. എന്നാൽ, എന്നും ആഘോഷത്തോടെ ജീവിക്കാൻ ആണ് നാം എല്ലാവരും ആഗ്രഹിക്കുന്നത്. വേദനയുടെയും നിരാശയുടെയും മദ്ധ്യേ എന്നും ആഘോഷമായി ജീവിക്കാൻ സാധിക്കുമോ?
കർത്താവായ യേശുവിനെ കാണേണ്ടതുപോലെ കാണുവാൻ കഴിഞ്ഞാൽ, അതായത്, യേശുവിനെ വ്യക്തിപരമായി അറിയുകയും അവന്റെ മരണ പുനരുദ്ധാനങ്ങളിൽ വിശ്വസിച്ച് പാപമോചനം നേടുകയും ചെയ്യുമ്പോൾ നമ്മുടെ മുഖവും തെളിയും. നമ്മുടെ നിരാശയും, സങ്കടവും, പ്രയാസങ്ങളും മാറും. പ്രതീക്ഷയുടേയും, പ്രത്യാശയുടേയും, സമാധാനത്തിന്റേയും പൊൻകിരണങ്ങൾ നമ്മുടെ മുഖങ്ങളിൽ നിന്ന് പ്രകാശിക്കും. എങ്ങനെ നമ്മുടെ ജീവിതം എന്നും സന്തോഷവും ആഘോഷവും നിറഞ്ഞതാക്കാം എന്ന് ബ്രദർ സുനിൽ അബ്രാഹം നമ്മോട് വിശദീകരിക്കുന്നു.
0 Comments