Being Salt and Light in Trivandrum, Kerala
Town Church

പട്ടണത്തിലെ സഭ: സാധ്യതകളും വെല്ലുവിളികളും

നിരന്തരമായ പരിണാമങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ആവാസ വ്യവസ്ഥിതിയാണ് പട്ടണം. എന്തെല്ലാം ശബ്ദങ്ങൾ… കാഴ്ചകൾ! രാവും പകലും ഒാടുന്ന വാഹനങ്ങൾ … രാവിനെ പകലാക്കുന്ന വർണ്ണ വിളക്കുകൾ! അകത്തേക്കും പുറത്തേക്കും ഒഴുകുന്ന ജനങ്ങൾ! എല്ലാവർക്കും തിരക്കാണ്… ജീവിതം പച്ച പിടിപ്പിക്കുവാൻ ഉള്ള തിരക്ക്. ഈ ഭൂമികയിൽ ആണ് ദൈവസഭ പട്ടണങ്ങളിൽ നിലനിൽക്കുന്നത്. നഗര പശ്ചാത്തലത്തി ഉള്ള സഭയുടെയും ഗ്രാമ പശ്ചാത്തലത്തിൽ ഉള്ള സഭകളുടെയും സാധ്യതകൾ വ്യത്യസ്തമാണ്. വെല്ലുവിളികളും വ്യത്യസ്തമാണ്. ഈ വിഷയത്തെ വിശദമായി ചർച്ച ചെയ്യുവാൻ ഞാൻ മുതിരുന്നില്ല. എങ്കിലും പ്രസക്തമായത് എന്ന് കരുതുന്ന ചില ചിന്തകൾ കുറിക്കട്ടെ!

നഗരവ ക്കരണം ഏതു രാജ്യത്തും ജനങ്ങളുടെ കൂടുമാറ്റത്തിന് കാരണമാണ്. വിദ്യാഭ്യാസത്തിനും ജോലിക്കുമായി ഗ്രാമങ്ങളിൽ നിന്നും അനേകർ നഗരങ്ങളിലേക്ക് ചേക്കേറുന്നു. ഒരിക്ക ജനസാന്ദ്രമായിരുന്ന പല യൂറോപ്യൻ ഗ്രാമങ്ങളും ഇന്ന് ശ്മശാന തുല്യമാണ്. കേരളത്തിലെ പല ഗ്രാമങ്ങളുടെ സ്ഥിതിയും സമീപ ഭാവിയിൽ ഇതുപോലെ ആകും എന്ന് ആശങ്കപ്പെടുന്നവർ കുറച്ചൊന്നുമല്ല. ഗ്രാമങ്ങളിലെ സഭകളിൽ ചെറുപ്പക്കാരുടെ എണ്ണം വളരെ കുറയും എന്ന കാര്യത്തിന് സംശയം ഇല്ല. ഗ്രാമങ്ങളിലെ ഈ കുറവ് കൊണ്ട് നേട്ടം ഉണ്ടാകുന്നത് നഗരങ്ങളിലെ സഭകൾക്ക് ആയിരിക്കും. പട്ടണത്തിലേക്കുള്ള ആളുകളുടെ വരവ് വൈവിധ്യമായ കൃപകളും കഴിവുകളും ഉള്ള വിശ്വാസികളെ നഗരങ്ങളിലെ സഭകളിൽ എത്തിക്കും. ഇത് തീർച്ചയായും സഭക്ക് ഒരു മുത ക്കൂട്ട് തന്നെയാണ്. എന്നാ പലരും ചില മാസങ്ങളോ വർഷങ്ങളോ മാത്രം ഒരു നഗരത്തിൽ താമസിക്കുന്നവർ ആയിരിക്കും എന്നത് സഭക്ക് ഒരു അസ്ഥിര സ്വഭാവം ഉളവാക്കുകയും ചെയ്യും.

നഗരം വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഇടമാണ്. കാരണം പലരും വീടുകളിൽ നിന്നും സാമൂഹിക ബന്ധങ്ങളിൽ നിന്നും അകലെയാണ്. ഈ സ്വാതന്ത്ര്യത്തിന് അതിന്റേതായ ഗുണദോഷങ്ങൾ ഉണ്ട്. ഗ്രാമങ്ങളിൽ ആളുകൾ സുവിശേഷത്തോട് അനുകൂലമായി പ്രതികരിക്കുന്നതിനേക്കാൾ കൂടുതൽ എളുപ്പം ഇക്കാലത്ത് നഗരങ്ങളിൽ ആണ് എന്ന് കരുതുന്നു. അതിനു ഉദാഹരണമാണ് കേരളത്തിൽ നിന്നും ജോലിക്കായി വിദേശ രാജ്യങ്ങളിൽ പോകുന്നവർ പലരും രക്ഷിക്കപ്പെട്ടവരായി തിരികെ എത്തുന്നത്. കുടുംബ സാമൂഹിക സാമുദായിക ബന്ധങ്ങളിൽ നിന്നും അകലെ ആയതിനാൽ സ്വന്തമായി തീരുമാനം എടുക്കുവാൻ നഗരത്തിൽ അത്ര പ്രയാസമില്ല. ഇതിനൊരു മറുവശം ഉള്ളത് കൂടി പറയട്ടെ. ഈ സ്വാതന്ത്ര്യം പലർക്കും സഭാബന്ധത്തെ ലാഘവ ബുദ്ധിയോടെ കാണുവാനും ചിലർക്കെങ്കിലും സഭാ ബന്ധം വേണ്ടെന്ന് വയ്ക്കുവാനും ഇടയാക്കിയിട്ടുണ്ട്. ഇങ്ങനെ ഒരു സാഹചര്യം മുന്നി കണ്ടുകൊണ്ട് കുടുംബങ്ങളും സഭകളും ദൂരേക്ക് പോകുന്നവരുമായി സജീവമായ ബന്ധം സൂക്ഷിക്കുവാൻ ശ്രദ്ധിക്കുന്നത് ആവശ്യമാണ്. കുടുംബ സഭാ ബന്ധങ്ങളിൽ നിന്നും സ്വാഭാവികമായി ഉണ്ടാവുന്ന നിയന്ത്രണങ്ങൾ ആണ് പല തെറ്റുകളിൽ നിന്നും വിശ്വാസികളെ അകറ്റി നിർത്തുന്നത്. ആ ബന്ധങ്ങൾ ദൂരെ ആകുമ്പോൾ പ്രലോഭനങ്ങളിൽ ഉൾപ്പെടുക എളുപ്പമായിതീരുന്നു. മാത്രവും അല്ല, നഗരങ്ങളിൽ പരിചയമുള്ള മുഖങ്ങൾ വളരെ വിരളം ആയിരിക്കും. ഗ്രാമങ്ങളിൽ എല്ലാവരും പരിചയക്കാർ ആണ്. അതുകൊണ്ട് തന്നെ സ്വകാര്യത സൂക്ഷിക്കുക മിക്കവാറും അസാധ്യമാണ്. പട്ടണങ്ങളിൽ ആകട്ടെ തിരക്കിനിടയിൽ ഒളിക്കുവാൻ എളുപ്പമാണ്.

ഗ്രാമങ്ങളെ അപേക്ഷിച്ച് പട്ടണങ്ങൾ പാപങ്ങളുടെ വിഹാരഭൂമിയാണ് എന്ന യാഥാർത്ഥ്യം നഗരത്തിലെ സഭയ്ക്ക് മുന്നിൽ ഉയരുന്ന മറ്റൊരു വെല്ലുവിളിയാണ്. മയക്കുമരുന്നും മദ്യവും ലൈംഗീക പാപങ്ങളും ഏതു നഗരങ്ങളിലും സുലഭമാണ്. വിശ്വാസികളുടെ ജീവിത വിശുദ്ധിയും സാക്ഷ്യവും സൂക്ഷിക്കുക എന്നത് നഗരങ്ങളിലെ സഭയുടെ ദുഷ്കരമായ ജോലിയായിരിക്കും. സൊദോമിലേക്ക് പോയി താമസമാക്കിയ ലോത്തിന്റെ കുടുംബം ഏത് അവസ്ഥയിൽ എത്തി എന്നത് ചരിത്രത്തിലെ അവഗണിക്കുവാൻ കഴിയാത്ത ദൃഷ്ടാന്തമാണ്.

മദ്യവും മയക്കുമരുന്നും തകർത്തെറിയുന്ന ജീവിതങ്ങൾ നഗരങ്ങളിൽ കൂടുതൽ ആണ് എന്നത് ദുഃഖകരമായ സത്യം ആയിരിക്കുമ്പോൾ തന്നെ, സുവിശേഷത്തിനുള്ള സാധ്യത കൂടിയാണ്. ലഹരിയുടെ ആസക്തിയി നിന്നും മോചനം ആഗ്രഹിക്കുന്നവരെ സഹായിക്കുവാൻ സഭക്ക് സാധിക്കും. കൗൺസലിങ്, ഡീ അഡിക്ഷൻ ധ്യാനം, പുനരധിവാസം എന്നിങ്ങനെയുള്ള മാർഗ്ഗങ്ങളിലൂടെ ക്രിസ്തുവിലൂടെ ലഭിക്കുന്ന വിടുതൽ അനേകരിലേക്ക് പകരുവാൻ സാധിക്കുന്നതാണ്.

സുവിശേഷം പങ്കുവയ്ക്കാൻ പരമ്പരാഗത രീതികൾ പട്ടണത്തിൽ പോരാതെ വരുന്നു. സകലവും ആധുനികമാകുന്ന പുതിയ ചുറ്റുപാടിൽ സുവിശേഷം പങ്കുവയ്ക്കുന്നതിനും പുതിയ സങ്കേതങ്ങൾ ഉപയോഗിക്കേണ്ടിയിരിക്കുന്നു. കവല പ്രസംഗങ്ങൾ നഗര പശ്ചാത്തലത്തി ഏതാണ്ട് കാലഹരണപ്പെട്ടു എന്ന് വേണമെങ്കി പറയാം. പാപികളെ രക്ഷിക്കുന്ന സുവിശേഷം എന്ന ദൈവീക ശക്തി പുതിയ പാത്രങ്ങളിൽ വിളമ്പുവാൻ സഭക്ക് കഴിയണം. നവ മാധ്യമങ്ങൾ ഇക്കാര്യത്തിൽ നല്ലൊരു ഉപാധിയാണ്. സ്മാർട്ട് ഫോൺ ഉപയോഗിക്കാത്തവർ നഗരങ്ങളിൽ ഇല്ല എന്ന് തന്നെ പറയാമല്ലോ. അടുത്ത കാലത്ത് ക്യൂ ആർ കോഡ് (QR Code) തയ്യാറാക്കി അതിലൂടെ സുവിശേഷം അറിയിക്കുന്ന രീതി മുവാറ്റുപുഴ നഗരത്തിൽ കണ്ടു. അച്ചടി മാധ്യമങ്ങൾ വളരെ കുറച്ചു മാത്രം ഉപയോഗിക്കുന്ന പുതിയ തലമുറക്ക് ഇത്തരത്തിൽ ഉള്ള നവീന മാർഗ്ഗങ്ങൾ കൂടുതൽ സ്വീകാര്യമായിരിക്കും.

നഗരത്തിലെ തിരക്കിലും ഒറ്റപ്പെട്ടുപോകുന്ന ഒത്തിരി മനുഷ്യരുണ്ട്. മാത്രമല്ല, വളരെ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരാണ് നഗരത്തിൽ ജോലി ചെയ്യുന്നവരിൽ അനേകരും. അങ്ങനെ ഉള്ള മനുഷ്യർക്ക് സഭ ആശ്വാസവും ആശ്രയവും ആകുവാൻ കഴിഞ്ഞാൽ ദൈവസ്നേഹം പലരിലേക്കും പകരുവാൻ കഴിയും.

0 Comments

Add a Comment

Your email address will not be published. Required fields are marked *